22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 10, 2024
October 14, 2024
October 13, 2024
September 27, 2024
September 20, 2024
August 19, 2024
July 8, 2024
June 23, 2024
June 7, 2024

അന്‍വറിന്റെ പ്രതികരണം മുന്നണിക്കും, പാര്‍ട്ടിക്കും യോജിക്കാത്തതെന്ന് മന്ത്രി അബ്ദുറഹിമാന്‍

Janayugom Webdesk
തിരുവനന്തപുരം
September 27, 2024 1:25 pm

പി വി അന്‍വര്‍എംഎല്‍എയുടെ പ്രതികരണം മുന്നണിക്കും,പാര്‍ട്ടിസംവിധാനത്തിനും യോജിക്കാത്തതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍.എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിനെയോ, മുന്നണിയെയോ ബാധിക്കില്ല.എല്ലാ കാര്യങ്ങളും അൻവറിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണ്.അൻവർ ഉന്നയിച്ച പ്രശ്നങ്ങളിൽ വേണ്ട നടപടികൾ എടുത്തിരുന്നു.

എഡിജിപിക്കെതിരായി ഒരു സുപ്രഭാതത്തിൽ നടപടിയെടുക്കാൻ കഴിയുമോ. അൻവറിന് തെറ്റായിട്ടുള്ള ചില ധാരണകൾ ഉണ്ടായിട്ടുണ്ട്. ആരോപണങ്ങൾ സത്യസന്ധമാണെങ്കിൽ നടപടി ഉണ്ടാകും.ആരോപണങ്ങളിൽ കഴമ്പുണ്ടായിരുന്നു എങ്കിൽ പ്രതിപക്ഷം അത് ഏറ്റെടുക്കുമായിരുന്നു.

ഓരോ വകുപ്പിനും അതിൻറെതായ പ്രാധാന്യമുണ്ട്. എല്ലാവർക്കും അതിന്റേതായ പ്രാധാന്യം നൽകുന്നുണ്ട്. മുഹമ്മദ് റിയാസ് താഴെത്തട്ടിൽ നിന്നും വളർന്നുവന്ന നേതാവാണ്.ഒരേ രീതിയിൽ വളർന്നുവന്ന എല്ലാവർക്കും ഒരേ സമീപനമാണ് നൽകുന്നത്.തുടക്കത്തിൽ അൻവറുമായി താൻ സംസാരിച്ചിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.