27 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 26, 2024
September 24, 2024
September 24, 2024
September 24, 2024
September 21, 2024
September 18, 2024
September 2, 2024
August 25, 2024
July 21, 2024

വെടിനിർത്തലിന് ഇല്ല; ഹിസ്ബുള്ളയെ ലക്ഷ്യമാക്കിയുള്ള ആക്രമണം തുടരുമെന്ന് ഇസ്രായേൽ

Janayugom Webdesk
ടെൽഅവീവ്
September 27, 2024 5:33 pm

വെടിനിർത്തലിന് ഇല്ലെന്നും ലക്ഷ്യങ്ങളെല്ലാം നേടുന്നതുവരെ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി മീറ്റിങ്ങില്‍ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ചർച്ചകള്‍ക്കായി 21 ദിവസത്തേക്ക് ഏറ്റുമുട്ടല്‍ നിർത്തിവെക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് തൊട്ടുമുൻപായിരുന്നു ഇസ്രയേല്‍ ഹിസ്ബുള്ളയുടെ ഡ്രോണ്‍ കമാൻഡറെ വധിച്ചത്. 

ഹിസ്ബുള്ളയെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ നിലവില്‍ കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ആക്രമണങ്ങള്‍ തടുക്കുക എന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ലക്ഷ്യത്തിന് കടുത്ത വെല്ലുവിളിയാണ് നെതന്യാഹുവിന്റെ പ്രസ്താവന ഉയർത്തുന്നത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതിനോടകം തന്നെ ലെബനനില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സമ്പൂർണ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ കടക്കാനുള്ള സാധ്യതകളും ഇതോടെ വർധിച്ചിരിക്കകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.