21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024

കൈത്തറി മുദ്ര രജിസ്ട്രേഷൻ ;ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും ഒക്ടോബര്‍ ഒന്നിന്

Janayugom Webdesk
കണ്ണൂർ
September 28, 2024 7:34 pm

വ്യവസായ വകുപ്പിന്റെ കീഴിൽ കൈത്തറി ആൻഡ് ടെക്സ്റ്റൈൽ ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന മൂല്യവർദ്ധിത കൈത്തറി ഉൽപ്പന്നങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ പദ്ധതിയുടെ ഭാഗമായി കേരള കൈത്തറി മുദ്ര രജിസ്ട്രേഷൻ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും ഒന്നിന് ഉച്ചയ്ക്ക് 12.30 ന് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കും.മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.കൈത്തറി ഉത്പ്പന്നങ്ങളെ ദേശീയ ‑അന്തർദേശീയ തലത്തിൽ ബ്രാൻഡ് ചെയ്യുക ‚കൂടുതൽ മെച്ചപ്പെട്ട വിപണി സാധ്യതകൾ കണ്ടെത്തുക, നൂതന ഡിസൈൻ ആശയങ്ങൾ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ മേഖലയെ സമഗ്രമായി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിച്ചതെന്ന് അധികൃതർ പറഞ്ഞു.

ഇതിന്റെ ഭാഗമായി കേരള കൈത്തറി ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുകയാണ്. കൈത്തറി ഉത്പ്പന്നങ്ങൾക്ക് കേരള കൈത്തറി മുദ്ര ഉപയോഗിക്കുന്നതിന് ഈ വെബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്ത് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്.ഇത്തരത്തിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ച സൊസൈറ്റികൾക്കുള്ള ആദ്യ സർട്ടിഫിക്കറ്റ് വിതരണമാണ് നടക്കുന്നത്.കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഈ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത്.കൈത്തറിയെ ആധുനികവത്ക്കരിക്കുന്നതിനോടൊപ്പം മേഖലയിൽ വ്യാജന്മാരുടെ തള്ളികയറ്റം അവസാനിപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.ഹാന്റ് വീവ് ചെയർമാൻ പി കെ ഗോവിന്ദൻ,കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ,വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ‚കെത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ കെ എസ് അനിൽ കുമാർ എന്നിവർ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ ശ്രീധന്യൻ,കെ എസ് .സജിമോൻ,കെ വി സന്തോഷ്,കെ വി ബ്രിജേഷ് എന്നിവർ പങ്കെടുത്തു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.