ഉത്തര്‍പ്രദേശില്‍ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ബന്ദ‑മഹോബ റെയിൽവേ ട്രാക്കിലാണ് കോണ്‍ക്രീറ്റ് തൂണ്‍ വച്ച് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നത്. തൂണ്‍ കൊണ്ടുവച്ച 16 വയസ്സുള്ള കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
പാസഞ്ചർ ട്രെയിന്‍ പോകുന്നതിനുമുന്നോടിയായി ട്രാക്കിൽ കോൺക്രീറ്റ് തൂൺ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അപകടം ഒഴിവായതായി ലോക്കോ പൈലറ്റ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തൂണ്‍ ശ്രദ്ധയില്‍പ്പെട്ടയുടൻതന്നെ റെയിൽവേ സംരക്ഷണ സേനയെയും പോലീസിനെയും അറിയിച്ചതായും ലോക്കോ പൈലറ്റ് പറഞ്ഞു.
കോണ്‍ക്രീറ്റ് തൂണ്‍ താൻതന്നെ സ്ഥാപിച്ചതാണെന്ന് കൗമാരക്കാരൻ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നതെന്ന് റയില്‍വേ അധികൃതര്‍ പറഞ്ഞു.
ഇന്നലെ ഉത്തര്‍പ്രദേശിലെ ബല്ലിയിലും സമാനമായ സംഭവം നടന്നിരുന്നു. ട്രാക്കില്‍കൊണ്ടുവച്ച കല്ലില്‍ ട്രെയിനിന്റെ എൻജിൻ ഇടിച്ചതായും എന്നാല്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.