22 January 2026, Thursday

Related news

November 25, 2025
November 23, 2025
October 29, 2025
October 17, 2025
September 21, 2025
September 19, 2025
September 18, 2025
September 17, 2025
September 17, 2025
September 16, 2025

ഹിസ്‌ബുള്ള കമാൻഡർ നബീൽ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേൽ

Janayugom Webdesk
ബെയ്റൂട്ട്
September 29, 2024 9:44 pm

ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ മേധാവി ഹസൻ നസറള്ളയ്ക്ക് പിന്നാലെ കമാൻഡർ നബീൽ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേൽ‌ സൈന്യം. ശനിയാഴ്ച നടത്തിയ ആക്രണമണത്തിലാണ് കൗക്ക് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ലബനനിലേക്കുള്ള ആക്രമണം തുടരുമെന്ന്‌ പ്രഖ്യാപിച്ച്‌ യു എൻ പൊതുസഭാ സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസംഗിച്ചതിന് പിന്നാലെയാണ് ആക്രമണം. നസറള്ളയുടെ വധത്തോടെ ഹിസ്‌ബുള്ളയുടെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടെന്നും എന്നാൽ ആക്രമണം അവസാനിക്കുന്നില്ലെന്നും ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്‌ബുള്ള തലവൻ ഹസൻ നസറള്ളയ്‌ക്ക്‌ പകരക്കാരനായി ബന്ധുവായ ഹാഷെം സഫീദിൻ എത്തിയേക്കുമെന്ന്‌ റിപ്പോർട്ടുകൾ. നിലവിൽ രാഷ്ട്രീയവിഭാഗത്തിന്റെ തലവനാണ്‌. ഹിസ്‌ബുള്ളയുടെ സൈനിക വിഭാഗത്തിനെയും സഫീദിനാണ്‌ നിയന്ത്രിക്കുന്നത്‌. ഇസ്രയേൽ ആക്രമണങ്ങളെ അതിജീവിച്ച സഫീദിനെ അമേരിക്ക 2017 ജൂണിൽ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. ഹിസ്‌ബുള്ളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ്‌ സഫീദിൻ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.