വീട്ടില്‍ നിന്ന് കാണാതായ മൂന്നു വയസുകാരനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ബെദ്രഡുക്ക കമ്പാറിലെ റഹ്മാനിയ മന്‍സിലില്‍ നൗഷാദിന്റെയും മറിയം ഷാനിഫയുടെയും ഏകമകനായ മുഹമ്മദ് സോഹന്‍ ഹബീബിനെയാണ് വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ച മുതല്‍ കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു.
വീട്ടുകാരും അയല്‍ക്കാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥീരികരിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.