പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂള്‍ ചുമരില്‍ വരച്ച മുൻ മന്ത്രി എം വി രാഘവന്റെ ചിത്രം വികൃതമാക്കി. എം വി രാഘവന്‍ ഉൾപ്പെടെ നിരവധി പ്രമുഖർ പഠിച്ച പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോൾ ആണ് എം വി രാഘവന്റെ കുടുംബം സ്കൂൾ ഏറ്റെടുത്തത്. കാന്താലോട്ട് കുഞ്ഞമ്പു, എൻ രാമൻ നായർ, കാന്താലോട്ട് കരുണൻ തുടങ്ങി പാപ്പിനിശ്ശേരിയിലെ നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാർ ആദ്യ പാഠങ്ങൾ പഠിച്ച വിദ്യാലയമാണ് പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ. അതിനെ നല്ല നിലയിലേക്ക് കൊണ്ട് വരണം എന്ന ഉദ്യേശത്തോടെയാണ് എം വി രാഘവന്റെ കുടുംബം സ്കൂള്‍ ഏറ്റെടുത്തത്. അദ്ദേഹത്തിന്റെതും കുഞ്ഞുണ്ണിമാസ്റ്റരുള്‍പ്പെടെ പല മഹാന്‍മാരുടെയും ചിത്രങ്ങളും സ്കൂൾ ചുമരിൽ വരച്ചിട്ടുണ്ട്. അതില്‍ എം വി രാഘവന്റെ ചിത്രമാണ് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്. ഇത്തരം നീക്കള്‍ അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ മാനേജർ പ്രൊഫ. ഇ കുഞ്ഞിരാമൻ പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം പൊലീസിൽ പരാതി നൽകി.ചിത്രം വീണ്ടും അതേ സ്ഥലത്ത് വരയ്ക്കാൻ ഉള്ള നടപടികളും തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.