നടൻ ജാഫർ ഇടുക്കിക്കെതിരെ പീഡനപരാതിയുമായി നടി. മുകേഷ് എംഎൽഎ ഉൾപ്പെടെ നിരവധി നടൻമാർക്കെതിരെ പീഡനപരാതി ഉയർത്തിയ നടിയാണ് ജാഫർ ഇടുക്കിക്കെതിരെ പരാതി നൽകിയത്. ഓൺലൈനായിട്ടാണ് നടി ഡിജിപിയ്ക്കും പ്രത്യേക അന്വേഷണ സംഘത്തിനും നൽകിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറഞ്ഞു. നടന് ബാലചന്ദ്രമേനോനെതിരെയും യുവതി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്ര മേനോനെതിരെയും ജാഫര്‍ ഇടുക്കി തുടങ്ങിയ നടന്മാര്ക്കെതിരെയും ലൈംഗികാരോപണങ്ങളുന്നയിച്ച് ഈ നടി യൂട്യൂബ് ചാനലുകള്‍ക്കും ഓണ്‍ലൈനുകള്‍ക്കും അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ നടി പരാതി നല്‍കിയത് ഇന്നാണ്. ജാഫര്‍ ഇടുക്കി റൂമില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.