1 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 17, 2024
September 17, 2024
September 12, 2024
September 10, 2024
September 10, 2024
September 10, 2024
September 9, 2024
September 7, 2024
August 31, 2024

മണിപ്പൂരിൽ അഫ്സ്പ ആറ് മാസത്തേക്കുകൂടി നീട്ടുന്നു

Janayugom Webdesk
ഇംഫാല്‍
October 1, 2024 1:55 pm

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അഫ്സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി. സർക്കാർ 19 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങൾ ഒഴികെ, വംശീയ കലാപബാധിതമായ സംസ്ഥാനത്ത് ഇന്ന് മുതലാണ് അഫ്സ്പ പ്രാബല്യത്തിൽ വരുന്നത്.
സംഘര്‍ഷാവസ്ഥ തുടരാനുള്ള സാധ്യതയുള്ളതിനാല്‍ അഫ്സ്പ നീട്ടാൻ തീരുമാനിച്ചതായി കമ്മീഷണർ (ഹോം) എൻ അശോക് കുമാർ വിജ്ഞാപനത്തിൽ പറഞ്ഞു. അഫ്സ്പ തുടരേണ്ടത് അനിവാര്യമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. 

ക്രമസമാധാന നില സർക്കാർ വിശകലനം ചെയ്‌തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ വിലയിരുത്തൽ നടത്തുന്നത് ഉചിതമല്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. ക്രമസമാധാനം നിലനിര്‍ത്തുന്നതിന് കേന്ദ്രസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമാണ് അഫ്സ്പ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.