21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 7, 2025
March 25, 2025
March 12, 2025
February 14, 2025
January 28, 2025
January 9, 2025
January 7, 2025
December 8, 2024
November 19, 2024

വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ യുവാവ് അക്രമിച്ചതായി പരാതി

Janayugom Webdesk
ആലപ്പുഴ
October 1, 2024 9:42 pm

വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ യുവാവ് അക്രമിച്ചതായി പരാതി. സംഭവത്തിൽ കഴുത്തിന് പരിക്കേറ്റ ഡോക്ടറെ ആലപ്പുഴ ജനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ കലവൂരിൽ ആയിരുന്നു സംഭവം. ഇവർ വീട്ടിൽ പാചകം ചെയ്യുന്നതിനിടെ യുവാവ് അതിക്രമിച്ചു കയറി പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തെ മണ്ണഞ്ചേരി ആർപ്പുക്കര സ്വദേശിയായ സുനിൽ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെ കൂടിയായിരുന്നു സംഭവം. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിന് നേരെയാണ് അക്രമണം ഉണ്ടായത്. വീടിന് പിന്നിലെ മതിൽ ചാടി കടന്നാണ് അക്രമി അ‌ഞ്ജുവിന്റെ അടുത്തെത്തിയത്. ഇവരുടെ തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് യുവാവ് ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇവർക്കൊപ്പം ഭർത്താവും വീട്ടിലുണ്ടായിരുന്നു. തുടർന്ന് ബഹളം കേട്ട് ഭർത്താവ് എത്തി അക്രമിയെ കീഴ്പ്പെടുത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത സുനിലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആക്രമിക്കാൻ ഉണ്ടായ കാരണം ഇപ്പോഴും വ്യക്തമല്ല. ഇയാൾ ലഹരിക്കടിമയാണെന്നാണ് പോലീസ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.