31 December 2025, Wednesday

Related news

December 30, 2025
December 25, 2025
December 17, 2025
December 14, 2025
December 13, 2025
December 11, 2025
December 5, 2025
December 4, 2025
December 1, 2025
November 8, 2025

മകൻ തട്ടിപ്പുകേസിൽ അറസ്റ്റിലായി: നാലംഗ കുടുംബം ജീവനൊ ടുക്കി

Janayugom Webdesk
മുംബൈ
October 2, 2024 8:08 pm

മഹാരാഷ്ട്രയിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതിമാരെയും രണ്ട് ആണ്മക്കളെയുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മക്കളിൽ ഒരാളെ തട്ടിപ്പ് കേസിൽ അറസ്റ് ചെയ്തതിൽ മനംനൊന്തായിരുന്നു കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ഇവരുടെ വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്ന് നാഗ്പൂർ റൂറൽ പൊലീസ് അറിയിച്ചു.

റിട്ടയേർഡ് അധ്യാപികനായ വിജയ് മധുകർ പച്ചോരി (68), ഭാര്യ മാല (55), മക്കളായ ഗണേഷ് (38),ദീപക് (36) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ച വീട്ടിൽ നിന്നും കുറച്ച് ദിവസമായി ആരെയും പുറത്തേക്ക് കണ്ടിരുന്നില്ല. ഇതോടെ സംശയം ഉയർന്ന അയൽവാസികളിൽ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്നതോടെയാണ് നാല് പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനൊപ്പം കുടുംബാംഗങ്ങൾ എല്ലാവരും ഒപ്പുവെച്ച ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.