22 November 2024, Friday
KSFE Galaxy Chits Banner 2

ബെയ്‌റൂട്ടില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് അമ്പതോളം പേര്‍

Janayugom Webdesk
ബെയ്റൂട്ട്
October 3, 2024 9:41 am

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 46 പേര്‍ കൊല്ലപ്പെട്ടെന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏറ്റവും പുതിയ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതുവരെ 85 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ബെയ്റൂട്ട് മെഡിക്കല്‍ സെന്ററിന് സമീപമാണ് ആക്രമണം നടത്തിയത്. രാത്രി മിസൈലുകളുടെയും സ്ഫോടനത്തിന്റെയും ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണം കടുത്തതോടെ പ്രദേശവാസികള്‍ പലായനം ചെയ്തു. സംഭവത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചു. ആക്രമണം മെഡിക്കല്‍ സിറ്റിയിലായതുകൊണ്ടുതന്നെ ആരോഗ്യപ്രവര്‍ത്തകരാണ് മരിച്ചവരിലേറെപ്പേരും. ആരോഗ്യപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് ഏറെ ഖേദകരവും അനീതിയുമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.