22 December 2025, Monday

Related news

December 4, 2025
November 30, 2025
October 15, 2025
October 1, 2025
September 23, 2025
September 20, 2025
September 11, 2025
August 16, 2025
August 4, 2025
August 1, 2025

യുപിയില്‍ നാലംഗ ദളിത് കുടുംബത്തെ വെടിവെച്ചു കൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 4, 2024 12:40 pm

അമേത്തിയില്‍ അധ്യാപകനെയും കുടുംബത്തെയും വീട്ടില്‍ കയറി വെടിവെച്ചുകൊന്നു. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ ഭവാനി നഗര്‍ സ്വദേശി സുനില്‍കുമാര്‍, ഭാര്യ പൂനം ഭാരതി , ഒന്നും ആറുംവയസ്സുള്ള പെണ്‍മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽനിന്ന് അഞ്ചുവട്ടം വെടിയുതിർക്കുന്ന ശബ്ദം കേട്ടെന്ന് അയൽവാസികളുടെ മൊഴിയുണ്ട്.ഒരാളെ ഭയമുണ്ടെന്ന് കാണിച്ച് രണ്ടു മാസം മുൻപ് പൂനം പൊലീസിൽ പരാതി നൽകിയിരുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തന്നെ കൊല്ലുമെന്ന് പലതവണ ഇയാൾ ഭീഷണിപ്പെടുത്തി.

തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയിൽ പൂനം സൂചിപ്പിച്ചിരുന്നു.ഇതുപ്രകാരം ചന്ദൻ വർമ എന്നയാൾക്കെതിരെ ലൈംഗികാതിക്രമം, ജീവനു ഭീഷണി, എസ്‌സി/എസ്‌സി അതിക്രമം എന്നീ വകുപ്പു ചുമത്തി കേസെടുത്തു. ആ​ഗസ്തിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തുടരന്വേഷണം ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.