അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മസ്കറ്റിലേക്ക് പറക്കാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിൽ നിന്നും ടേക്ക് ഓഫിന് തൊട്ടുമുമ്പ് പുക ഉയർന്നതോടെ യാത്രക്കാരെ തിരിച്ചിറക്കി. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
മസ്കറ്റിലേക്ക് രാവിലെ എട്ടരയോടെ പുറപ്പെടേണ്ട വിമാനം സാങ്കേതിക കാരണങ്ങളാൽ വൈകി പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് യാത്രക്കാരുടെ കാബിനിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരിഭ്രാന്തരായ യാത്രക്കാർ ബഹളം വയ്ക്കുകയും ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ അഗ്നിരക്ഷാസേന വാഹനങ്ങളും സിഐഎസ്എഫ് കമാൻഡോകൾ, എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എന്നിവരും എത്തി 142 യാത്രക്കാരെയും വിമാനത്തിന്റെ മധ്യഭാഗത്തെ എമർജൻസി വാതിലിലൂടെ സുരക്ഷിതമായി പുറത്തുകൊണ്ടുവന്നു. വിമാനക്കമ്പനിയുടെ സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിച്ച ശേഷം ബദൽമാർഗം ഒരുക്കി യാത്ര തുടര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.