ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനാവശ്യ ഇടപെടലുകള്‍ ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംങ് കമ്മിറ്റി അംഗത്തിന്റെ തെരഞ്ഞെടുപ്പില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന അനാവശ്യ ഇടപെടലുകള്‍ നടത്തുകയാമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ,ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
എവിടെ നിന്നാണ് താങ്കള്‍ക്ക് ഇത്രയും അധികാരം എന്നും ലെഫ്.ഗവര്‍ണറോട് കോടതി ചോദിച്ചു.മുനിസിപ്പൽകോർപറേഷൻ നിയമത്തിലെ 487–-ാം വകുപ്പ് അനുസരിച്ച് തെരഞ്ഞെടുപ്പിൽ ഇടപെടാൻ തനിക്ക്‌അധികാരമുണ്ടെന്ന ലെഫ്.ഗവർണറുടെ അവകാശവാദത്തിൽ കോടതി സംശയംപ്രകടിപ്പിച്ചു.സ്‌റ്റാൻഡിങ് കമ്മിറ്റിയിലെ ആറാമത്തെ അംഗത്തിനായുള്ള തെരഞ്ഞെടുപ്പിൽ ലെഫ്. ഗവർണർ അനാവശ്യ ഇടപെടലുകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ്‌യാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.