22 January 2026, Thursday

Related news

October 21, 2025
October 14, 2025
September 14, 2025
August 16, 2025
July 20, 2025
July 20, 2025
July 19, 2025
July 18, 2025
July 18, 2025
July 18, 2025

കാട്ടുപന്നിയെ പിടിക്കാൻ വെച്ച വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

Janayugom Webdesk
തൃശൂർ
October 5, 2024 2:15 pm

കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം.
കുണ്ടന്നൂർ ചീരംമ്പത്തൂർ വീട്ടിൽ രവിനായർ ( 55 ), അരവിന്ദാക്ഷൻ (52)എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് ഇരുവരും പാടശേഖരത്തിന് സമീപം മരിച്ച നിലയിൽ കിടക്കുന്നതായി പ്രദേശവാസികൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പാടത്ത് മീൻപിടിക്കാനായി ഇവർ പോയത് . അതേസമയം കൃഷിയിടത്തിൽ പന്നികളെ പിടികൂടാൻ വൈദ്യുതി കെണി വച്ചിരുന്ന കാര്യം ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.