9 February 2026, Monday

Related news

January 25, 2026
January 24, 2026
January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025

കൊല്ലം-എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍;സമയവും സ്റ്റോപ്പുകളും

Janayugom Webdesk
തിരുവനന്തപുരം
October 6, 2024 11:00 am

യാത്രാദുരിെതത്തക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കമാകും. ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. തുടര്‍ന്നും സര്‍വീസ് നീട്ടുമോയെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. എട്ടു കോച്ചുകളുള്ള മെമുവാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. 

ശനിയും ഞായറും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. കൊല്ലത്തു നിന്നും രാവിലെ 6.15 ന് പുറപ്പെടുന്ന മെമു രാവിലെ 9.35 ന് എറണാകുളം ജങ്ഷന്‍ ( സൗത്ത്) സ്റ്റേഷനിലെത്തിച്ചേരും. ആകെ 16 സ്റ്റോപ്പുകളാണ് ഉണ്ടാകുക.തിരികെ 9.50 ന് എറണാകുളത്തു നിന്നും തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരും. 

കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്നത് ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്.

ട്രെയിന്റെ സ്റ്റോപ്പും, സമയക്രമവും
കൊല്ലം (രാവിലെ 6.15), ശാസ്താംകോട്ട (6.34), കരുനാഗപ്പള്ളി (6.45), കായംകുളം (6.59), മാവേലിക്കര (7.07), ചെങ്ങന്നൂര്‍ (7 18), തിരുവല്ല (7.28), ചങ്ങനാശ്ശേരി (7.37), കോട്ടയം (7.56), ഏറ്റുമാനൂര്‍ ( 8.08), കുറുപ്പന്തറ (8.17), വൈക്കം റോഡ് (8.26), പുറവം റോഡ് ( 8.34), മുളംതുരുത്തി (8.45), തൃപ്പൂണിത്തുറ (8.55), എറണാകുളം (9.35).

തിരികെ കൊല്ലത്തേക്കുള്ള സര്‍വീസ്
എറണാകുളം ( രാവിലെ 9.50), തൃപ്പൂണിത്തുറ (10.07), മുളംതുരുത്തി (10.18), പിറവം റോഡ് (10.30), വൈക്കം റോഡ് ( 10.38), കുറുപ്പന്തറ (10.48), ഏര്‌റുമാനൂര്‍ (10.57), കോട്ടയം (11.10), ചങ്ങനാശ്ശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂര്‍ ( 11.51), മാവേലിക്കര ( 12.03), കായംകുളം (12.13), കരുനാഗപ്പള്ളി (12.30), ശാസ്താംകോട്ട (12.40), കൊല്ലം (1.30)

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.