ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് നാല് വെസ്റ്റ്ലാന്റ് വപിറ്റി വിമാനങ്ങളും 6 ഓഫീസർമാരും 19 ഭടന്മാരുമായി ആരംഭിച്ച ഇന്ത്യൻ വ്യോമസേന ഇന്ന് രാജ്യത്തിന് അഭിമാനമാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് യുകെയുടെ റോയൽ എയർഫോഴ്‌സിനെ സഹായിക്കാനായി 1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന സ്ഥാപിച്ചത്. രണ്ടാംലോകയുദ്ധത്തിൽ ഇന്ത്യയിലേക്ക് മുന്നേറിയ ജപ്പാൻ സൈന്യത്തെ ഒട്ടേറെ പരിമിതികളുണ്ടായിട്ടും ബർമയിൽ (മ്യാൻമാർ) ചെറുക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്കായി. ഈ പോരാട്ടത്തിന്റെ സ്മരണയ്ക്ക് സേനയുടെ പേരിൽ ‘റോയൽ’ എന്ന് കൂട്ടിച്ചേർത്തു. 1950‑ൽ ഇന്ത്യ റിപ്പബ്ലിക്കായശേഷം ‘റോയൽ’ ഉപേക്ഷിച്ചു. ഇന്ന് യുഎസ്, ചൈന, റഷ്യ എന്നിവയ്ക്ക് ശേഷം ലോകത്തെ നാലാമത്തെ വലിയ വ്യോമസേനയാണ് ഇന്ത്യയുടേത്. ഇന്ത്യന്‍ ആകാശം സുരക്ഷിതമാക്കുക, സായുധ പോരാട്ടസമയത്ത് വ്യോമയുദ്ധം നടത്തുക എന്നിവയാണ് വ്യോമസേനയുടെ പ്രാഥമിക ദൗത്യം. ഇന്ത്യന്‍ വ്യോമസേനയക്ക് കൃതജ്ഞത അര്‍പ്പിക്കുകയും സമാധപരമായ ഒരു രാജ്യത്തിനായി അവര്‍ നല്‍കിയ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
1950 മുതല്‍ ഇന്ത്യൻ വ്യോമസേന അയല്‍ രാജ്യമായ പാകിസ്ഥാനുമായി നാല് യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗോവയിലെ പോര്‍ട്ടുഗീസ് ആധിപത്യം അവസാനിപ്പിച്ച ഓപ്പറേഷന്‍ വിജയ്, ഹിമാലയത്തിലെ സിയാച്ചിന്‍ മേഖലയിലെ ആധിപത്യം ഉറപ്പിച്ച ഓപ്പറേഷന്‍ മേഘദൂത്, മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞ ഓപ്പറേഷന്‍ കാക്റ്റസ്, ശ്രീലങ്കയിലെ സൈനിക നടപടിയായ ഓപ്പറേഷന്‍ പൂമലൈ എന്നിവയാണ് ഏറ്റെടുത്ത മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിലും വ്യോമസേന പങ്കെടുക്കാറുണ്ട്.
40 ജവാന്‍മാര്‍ ജീവത്യാഗം ചെയ്‌ത പുല്‍വാമയിലെ ഭീകരാക്രമണത്തിന് അധികം വൈകാതെ ഇന്ത്യ തിരിച്ചടി നൽകി. പാക് അധീന കാശ്മീരിലെ നിരവധി ജയ്ഷേ മുഹമ്മദ് ഭീകര കേന്ദ്രങ്ങളിൽ വ്യോമസേനയുടെ മിറാഷ് ‑2000 യുദ്ധവിമാനങ്ങള്‍ തീതുപ്പി. ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച മിറാഷ്- 2000 ചില്ലറക്കാരനല്ല. പ്രതിരോധ മേഖലയില്‍ പാക്കിസ്ഥാനും അമരിക്കയ്ക്കും മേലെ വ്യോമസേനയുടെ സ്വകാര്യ അഹങ്കാരമാണ് ഈ യുദ്ധ വിമാനങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തി കാക്കുന്ന ‘യന്ത്രക്കാക്കകളില്‍’ ഒന്നാണ് മിറാഷ്. വ്യോമസേനയുടെ പോര്‍വിമാനങ്ങളില്‍ വജ്രായുധമെന്നാണ് മിറാഷിന്റെ വിശേഷണം. ഫ്രഞ്ച് നിർമിത പോർ വിമാനമാണ് മിറാഷ് 2000. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നീ പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ആദ്യമായി ഫ്രഞ്ച് വായു സേനയ്ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടത്. ഇന്ത്യയ്ക്ക് പുറമെ യുഎഇ ‚തായ് എന്നീ രാജ്യങ്ങളുടെ വ്യോമസേനയിലും ഇത് സജീവമാണ്. ലേസര്‍ ബോംബുകള്‍,ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവയടക്കം 6.3 ടണ്‍ ഭാരം വഹിക്കാന്‍ മിറാഷിന് ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവുമുള്ള മിറാഷിന്റെ വിങ്സ്പാന്‍ 9.13 മീറ്ററാണ്. ദൃശ്യപരിധിക്കപ്പുറമുള്ള മിസൈല്‍ ശേഷി, ലേസര്‍ ബോംബ് വാഹകശേഷി, സാറ്റ്‍ലൈറ്റ് നാഹവിഗേഷന്‍ സിസ്റ്റം എന്നിവയും പ്രത്യേകതകളാണ് . മണിക്കൂറില്‍ 2336 കിലോമീറ്റര്‍ വേഗതിയില്‍ വരെ മിറാഷ് കുതിക്കും. ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ വഹിക്കുന്ന ഒരേയൊരു പോര്‍വിമാനവും ഇതാണ്. എണ്‍പതുകളിലാണ് മിറാഷ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുപാളയങ്ങള്‍ തരിപ്പണമാക്കാന്‍ മുന്‍നിരയില്‍ മിറാഷ്-2000 ഉണ്ടായിരുന്നു.
വെസ്റ്റ്ലാൻഡിന്റെ വപിറ്റി വിമാനമാണ് ഇന്ത്യൻ വ്യോമസനേയുടെ ആദ്യത്തെ ഫൈറ്റർ വിമാനം. 1937ൽ ബ്രീട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായുമാണ് വ്യോമസേന ആദ്യമായി ആക്രണങ്ങൾ സംഘടിപ്പിച്ചത്. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സേനക്കെതിരെയും വപിറ്റി വിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധം അവസാനിക്കുമ്പോൾ ഇന്ത്യൻ വ്യോമസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു.
നിർത്താതെ പറന്ന് ലോക റിക്കോർഡിട്ട സൂപ്പർ ഹെർക്കുലീസ് വിമാനം ഇന്ത്യൻ വ്യോമ സേനക്ക് നൽകിയത് പൊൻതൂവൽ . 201ൽ 13 മണിക്കൂറും 31 മിനിറ്റും സൂപ്പർ ഹെർക്കുലീസ് വിമാനത്തെ നിർത്താതെ പറത്തിയാണ് വ്യോമസേന ചരിത്രം കുറിച്ചത്. ലോകത്ത് ആദ്യമായാണ് സൂപ്പർ ഹെർക്കുലീസ് വിമാനം ഇത്ര അധികം സമയം നിർത്താതെ പറക്കുന്നത്തെ. ടേക്ക് ഓഫിനും ലാൻഡിങ്ങിനും കുറച്ചു സ്ഥലം മതി എന്നതാണ് സൂപ്പര്‍ ഹെര്‍ക്കുലീസിന്റെ ഏറ്റവും വലിയ പ്രത്യേകത. 1954 ലാണ് ആദ്യ ഹെർക്കുലീസ് വിമാനം യുണൈറ്റഡ് എയർഫോഴ്സിന്റെ ഭാഗമാകുന്നത്. ഏകദേശം 63 രാജ്യങ്ങൾ ഹെർക്കുലീസ് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
സുബ്രതോ മുഖർജിയാണ് ഇന്ത്യൻ വ്യോമസേനയുടെ തലവനാകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ. 1950 ൽ ആസമിലുണ്ടായ ഭീകര ഭൂകമ്പത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വ്യോമസേന പ്രധാനപങ്ക് വഹിച്ചത് സുബ്രതോ മുഖർജിയുടെ നേതൃത്വത്തിലായിരുന്നു . 1965 ലെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധം നടക്കുമ്പോഴും സുബ്രതോ മുഖർജി ആയിരുന്നു വ്യോമസേനയുടെ തലവൻ. ആ യുദ്ധമാണ് ഇന്ത്യൻ വ്യോമസേനയുടെ യശസ് ഉയർത്തിയത്. അതിർത്തി കടന്നുള്ള പാക്കിസ്ഥാന്റെ കടന്നുകയറ്റത്തിന് ഇന്ത്യൻ വ്യോമസേന കനത്ത തിരിച്ചടിയാണ് നൽകിയത്. പാക്കിസ്ഥാന്റെ നിരവധി ടാങ്കുകളും വിമാനങ്ങളും ഇന്ത്യ തകർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.