ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ഡാറ്റായില്‍ പരാതി ഉയര്‍ത്തി കോണ്‍ഗ്രസ് . ആദ്യ ട്രെന്‍ഡുകളില്‍ കോണ്‍ഗ്രസിന്റെ കണക്ക്ബിജെപി മറികടന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത ഡാറ്റയെക്കുറിച്ചാണ് കോണ്‍ഗ്രസ് പരാതിപ്പെട്ടത്.ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ട്രെൻഡുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ അമിതവും അസ്വീകാര്യവുമായ കാലതാമസമുണ്ടെന്ന് ആരോപിച്ച് ജയാറാം രമേശ് തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റയിലൂടെ ടെലിവിഷനിൽ കാണിക്കുന്ന റൗണ്ടുകളുടെ എണ്ണത്തിലും റൗണ്ടുകളുടെ എണ്ണത്തിലും പൊരുത്തക്കേടുണ്ടെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പോലം ഹരിയാനയിലും ഇസിഐ വെബ് സൈറ്റില്‍ കാലികമായ ട്രെന്‍ഡുകള്‍ അപ് ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നതിന് സാക്ഷ്യംവഹിച്ചതായും ജയറാം രമേശ് അഭിപ്രായപ്പെട്ടു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണത്തോട് പ്രതകരിച്ച ബിജെപി ഐടി സെല്‍മേധാവി അമിത് മാളവ്യ കോണ്‍ഗ്രസ് തോല്‍ക്കുമ്പോഴെല്ലാം കരയുന്ന സ്വഭാവമുണ്ടെന്നും, അവര്‍ ഇവിഎമ്മിനെ കുറ്റപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.