5 November 2024, Tuesday
KSFE Galaxy Chits Banner 2

പ്രതിപക്ഷ യുവജന മാര്‍ച്ച് അക്രമാസക്തം

Janayugom Webdesk
തിരുവനന്തപുരം
October 8, 2024 10:07 pm

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് നടത്തിയ മാർച്ചില്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കി പ്രതിപക്ഷ യുവജനസംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫ്. പൊലീസിനെ ആക്രമിക്കാൻ കല്ലും വടികളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാൻ ശ്രമിക്കുകയും പൊലീസിനു നേരെ കല്ലും കമ്പും നാരങ്ങയും വലിച്ചെറിയുകയും ചെയ്തു. 

ഉച്ചയ്ക്ക് ഒരു മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് നിയമസഭയ്ക്ക് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാൻ ഇവര്‍ പലതവണ ശ്രമിച്ചു. സംയമനം പാലിച്ച പൊലീസിനെ പ്രകോപിപ്പിക്കാൻ പ്രവര്‍ത്തകര്‍ നിരന്തരം ശ്രമിച്ചു. യുഡിവൈഎഫ് സംസ്ഥാന ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രവര്‍ത്തകര്‍ കൂടുതല്‍ അക്രമാസക്തരായത്. ബാരിക്കേ‍ഡ് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍, കൈയിലുണ്ടായിരുന്ന കല്ലും വടികളും പൊലീസിനു നേരെ വലിച്ചെറിഞ്ഞു. ഇതോടെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. 

ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ജലപീരങ്കി വാഹനമായ വരുണിന്റെ ചില്ല് തകർന്നു. അക്രമം രൂക്ഷമായതോടെ മൂന്നുതവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡ് കടന്ന് നിയമസഭ ലക്ഷ്യമാക്കി ഓടിയ രാഹുൽ മാങ്കൂട്ടത്തിൽ, യുഡിവൈഎഫ് കൺവീനർ പി കെ ഫിറോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചതോടെ ​​ഗതാ​ഗതം സ്തംഭിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.