ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തൃശ്ശൂർപൂരം കലങ്ങിയത്, ആ ഗൂഡാലോചനയെ കുറിച്ചാണ് സർക്കാർ അന്വേഷിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ.ആ ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണം. എന്നാൽ അതിൽ പെട്ടുപോയവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷത്തിന്റെ ജുഡീഷ്യൽ അന്വേഷണ ആവശ്യം.
ക്ഷേത്രോത്സവങ്ങൾ യുഡിഎഫിന് ഒരു കാര്യമേയല്ലെന്നും നിങ്ങളുടെ കാലത്ത് എത്രയെത്ര ക്ഷേത്രങ്ങളിലാണ് പൊലീസിനെ കയറ്റിയിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രൻ. യുഡിഎഫ് കാലത്ത് ക്ഷേത്രങ്ങളിൽ പൊലീസ് കയറിയ ഓരോ വിഷയങ്ങളും കടകംപള്ളി സുരേന്ദ്രൻ സഭയിൽ ഉദ്ധരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.