28 December 2025, Sunday

രത്തൻ ടാറ്റക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ; സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ

Janayugom Webdesk
മുംബൈ
October 10, 2024 7:46 pm

വ്യവസായി രത്തൻ ടാറ്റക്ക് അന്ത്യാഞ്ജലിയുമായി  ആയിരങ്ങൾ. സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടന്നു. വർളിയിലെ ഡോ. ഇ മോസസ് റോഡിലുള്ള പൊതുശ്മശാനത്തിലാണ് ചടങ്ങുകൾ നടന്നത്. പാഴ്സി ആചാരപ്രകാരമായിരുന്നു സംസ്കാരം. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ പ​ങ്കെടുത്തു. ദക്ഷിണ മുംബൈയിലെ നരിമാൻ പോയിന്റിലുള്ള നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിനാളുകളാണ് എത്തിയത്. രത്തൻ ടാറ്റയുടെ മരണത്തെ തുടർന്ന് ഇന്ന് മഹാരാഷ്ട്രയിൽ ഔദ്യോഗിക ദുഃഖാചരണമായിരുന്നു. സംസ്ഥാന സർക്കാരിന്റെ എല്ലാ പരിപാടികളും മരണത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്യവസായിയയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86) അന്തരിച്ചത്. മുംബൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്നു. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. രത്തൻ ടാറ്റയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവർ അനുശോചിച്ചു. “ദീർഘവീക്ഷണമുള്ള വ്യവസായി, അനുകമ്പയുള്ള ആത്മാവ്, അസാധാരണ മനുഷ്യത്വം,” പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴയതും ആദരിക്കപ്പെടുന്നതുമായ ഒരു വ്യവസായ സ്ഥാപനത്തിന് സുസ്ഥിരമായ നേതൃത്വം നല്‍കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ സംഭാവനകള്‍ ബോർഡ്റൂമിന് പുറത്തെത്തി. അദ്ദേഹത്തിന്റെ വിനയം, ദയ, സമൂഹത്തെ മികച്ചതാക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ അദ്ദേഹം നിരവധി ആളുകൾക്ക് പ്രിയങ്കരനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.