പ്രതിപക്ഷം പോലും വിട്ടുകളഞ്ഞ ഇന്റര്‍വ്യു വിവാദത്തില്‍ പിടിച്ചുതൂങ്ങി ഗവര്‍ണര്‍. മുഖ്യമന്ത്രി പിണറായി വിജയനും ദേശീയ ദിനപത്രമായ ഹിന്ദുവും തള്ളിയ ദേശവിരുദ്ധ പരാമര്‍ശം ആവര്‍ത്തിച്ച് ഇന്നലെ വീണ്ടും ഗവര്‍ണര്‍ ഭീഷണി മുഴക്കി. ഈ വിഷയത്തില്‍ രാഷ്ട്രപതിക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അധികാരം എന്താണെന്ന് കാണിച്ചുതരാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ഭീഷണി.
വ്യാപകമായ സ്വർണക്കടത്ത് കേരളത്തിനു മാത്രമല്ല രാജ്യത്തിനുകൂടി എതിരായ കുറ്റകൃത്യമാണ്. ഇക്കാര്യം തന്നെ അറിയിക്കാതെ ഇരുട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി തന്നെ അങ്ങനെ പറയുമ്പോൾ അത് രാഷ്ട്രപതിക്കു റിപ്പോർട്ട് ചെയ്യേണ്ടത് തന്റെ കടമയാണെന്ന വാദമാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്നത്.
അതിനിടെ സ്വർണക്കടത്തിലൂടെയും മറ്റും വരുന്ന പണം നിരോധിത സംഘടനകൾക്കു ലഭിക്കുന്നുവെന്ന് കേരള പൊലീസിന്റെ വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവന കേരളാ പൊലീസ് തള്ളി. പിടികൂടിയ സ്വർണത്തിന്റെയും ഹവാലപ്പണത്തിന്റെയും കണക്കുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.