29 January 2026, Thursday

Related news

January 28, 2026
January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 22, 2026

തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം: പാഴ്സല്‍ ബോഗികള്‍ക്ക് തീപിടിച്ചു

Janayugom Webdesk
ചെന്നൈ
October 11, 2024 10:14 pm

തമിഴ്നാട് തിരുവള്ളൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ഗുമ്മിഡിപൂണ്ടിക്ക് സമീപം സ്ഥിതി ചെയ്യുന്ന കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ എക്സ്പ്രസ് അപകടത്തിൽ പെട്ടു. ആന്ധ്രാപ്രദേശിലേക്ക് പോവുകയായിരുന്ന ട്രെയിൻ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് ബോഗികള്‍ക്ക് തീപിടിച്ചു. ഏഴ് ബോഗികള്‍ പാളംതെറ്റി.

തമിഴ്‌നാട്ടിൽ മൈസൂരു-ദർഭംഗ എക്‌സ്പ്രസാണ് കൂട്ടിയിടിച്ചത്. തെറ്റായ സിഗ്നല്‍ ലഭിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
വൈകുന്നേരം 8.30 ഓടെയാണ് അപകടം ഉണ്ടായത്. യാത്രക്കാരെയും റെയിൽവേ ഉദ്യോഗസ്ഥരെയും വെളിയിലിറക്കി. എൻഡആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.