ഒരു കാലത്ത് കണ്ണൂർ ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അത്താണി ആയിരുന്ന ആറളം കാർഷികഫാം ഇന്ന് നാശത്തിന്റെ വക്കിലാണ് കേന്ദ്ര സർക്കാരിന്റെ കീഴിൽ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ ഉടമസ്ഥതയിൽ 13 ഫാമുകളിൽ ഏഷ്യായിലെതന്നെ ഒന്നാമത്തേതും ഏറ്റെവും വലിയ കാർഷിക ഫാം എന്നും ഖ്യാതി നേടിയ ഫാമായിരുന്ന ആറളം ഫാമിന് ഒരു ചരിത്രമുണ്ട് 1970 കാലഘട്ടം കേരളത്തിൽ കാർഷിക മേഖലയിൽ അത്രകണ്ട് തൊഴിൽ മേഖല ഇല്ലാത്ത കാലം അന്ന് കേരളം ഭരിച്ചിരുന്ന സി അച്ചുത മേനോൻ സർക്കാർ കേരളത്തിൽ കാർഷിക മേഖലയിൽ ഒരു സംരംഭം വേണമെന്ന ആവശ്യവുമായി ഇന്ദിരാ ഗാന്ധിയേ സമീപിക്കുന്നു കേന്ദ്രകൃഷി ഫാമിംഗ് കോർപ്പറേഷന്റെ കീഴിൽ കൃഷി ഫാം ആരംഭിക്കാമെന്ന് ഇന്ദിരാഗാന്ധിയുടെ ഉറപ്പ് ലഭിക്കുന്നു.എന്നാൽ അതിന് അനുയോജ്യമായ ഭൂമി കേരളാ സർക്കാർ കണ്ടെത്തി നൽകണമെന്ന് മുഖ്യമന്ത്രി സി അച്യുതമേനോൻ സഹമന്ത്രിമാരുമായി ആലോചന നടത്തി അന്നത്തേ കൃഷി വകുപ്പ് മന്ത്രി എം എൻ ഗോവിന്ദൻ നായരേയും വ്യവസായ വകുപ്പ് മന്ത്രി ടി വി തോസിനേയും ഭൂമി കണ്ടെത്താൻ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ എം എൻ , ടി വി എന്നിവർ കണ്ണൂരിൽ എത്തി സി പി ഐ നേതാവായിരു പി പി മുകുന്ദൻ , പള്ളിപ്രം ബാലൻ തുടങ്ങിയവരെ കണ്ട് കാര്യങ്ങൾ പറയുന്നു അവർ ജില്ലയിൽ കൃഷി ഫാം തുടങ്ങാനായി കുറേ ഭൂമി വേണം എവിടെ കിട്ടും സ്ഥലം എന്ന ചോദ്യത്തിന് ഉടൻ മറുപടി കിട്ടി ആറളത്തുണ്ട് ഭൂമി ഉടനേ നേതാക്കൾ ആറളത്തേ സിപിഐ പ്രവർത്തകരായ കെ കെ നാരായണൻ , ബാലൻ തോമസ് എന്നിവരുമായി ബന്ധപ്പെടുന്നു.ആറളം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ ഭൂമിയുണ്ട് എന്ന് കണ്ടെത്തി. എ കെ കുഞ്ഞുമായിൽ, കനകത്തിടം വാഴുന്നവർ എന്നിവരുടെ ഉടമസ്ഥതയിൽ നിലനിന്നിരുന്ന 125000 ഏക്കർ ഭൂമി ഭൂപരിഷ്ക്കരണ നീയമത്തിന്റെ വെളിച്ചത്തിൽ കേരളാ സർക്കാർ ഏറ്റെടുത്തു 5000 ഏക്കർ ഭൂമി നിഷ്പിത വനഭൂമിയായി കണക്കാക്കി വനം വകുപ്പിന് കൈമാറി (ഇന്നത്തേ ആറളം വന്യജീവി സങ്കേതം ഉൾപ്പെടുന്ന ഭാഗം)കഴിച്ച് ബാക്കി 7500 ഏക്കർ ഭൂമി കേന്ദ്ര കൃഷി ഫാമിംഗ് കോർപ്പറേഷന് കൈമാറുകയായിരുന്നു. ഉദ്യോഗസ്ഥ ഭരണം കാർഷിക ഫാമിനെ നാശത്തിലേക്ക് നയിക്കുന്നു എന്ന് മനസിലാക്കി തൊഴിലാളികളുടെ സംരക്ഷണത്തിനും ഫാമിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ട്രേഡ് യൂണിയൻ സംഘടനകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു 1980 ൽ സംഘടനകളുടെ നേതൃത്വത്തിൽ തൊഴിലാളികളും ജീവനക്കാരും സമരം പ്രഖ്യാപിച്ചു. ആറ് മാസം നീണ്ട് നിന്ന സമരംഒടുവിൽ ആർബിട്രേഷൻ അവാർഡിൽ അവസാനിച്ചു.
തൊഴിലാളികളുടെ ശമ്പള പരിഷ്കരണത്തിനായി 1993ല്‍ മൂന്നുമാസം നീണ്ടുനിന്ന സമരം ഫലം കാണാതെ അവസാനിപ്പിച്ചു വിഷയം പഠിക്കാനായി അന്ന് പാലക്കാട് കലക്ടർ ആയിരുന്നു ജിജി തോംസണെ അന്വേഷണ കമ്മീഷനെയായി നിയമിച്ച കാര്യം കാര്യം പറഞ്ഞാണ് അന്ന് സമരം അവസാനിപ്പിച്ചത് . പിന്നീടും നിരവധിയായ സമരങ്ങൾ ആറളം ഫാമിൽ അരങ്ങേറിയെങ്കിലും തൊഴിലാളികളുടെ വിഷയത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല ഇതിനിടയിൽ 1996, 98 , 99 കാലഘട്ടങ്ങളിൽ അധികാരത്തിൽ വന്ന വി പി സിംഗ്, ഐ കെ ഗുജറാല്‍ , ദേവഗൗഡ, മന്ത്രിസഭകളിൽ സിപിഐ നേതാവ് ചതുരാനൻ മിശ്ര കേന്ദ്ര കൃഷി മന്ത്രി ആയ കാലത്ത് തൊഴിലാളി യൂണിയനുകളുടെ അപേക്ഷ മാനിച്ച് 325 രൂപ ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായി ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചത് തൊഴിലാളികൾക്കും ജീവനക്കാർക്കും ഒരു ആശ്വാസമായി ഇതിനിടയിൽ മിസ് മാനേജ്മെന്റ് ഭാഗമായി ഫാം നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു 2000 കാലഘട്ടത്തിൽ ആദിവാസി ഭൂ സമരം കൊടുമ്പിരി കൊണ്ട സമയമായിരുന്നു സമരത്തിന്റെ ഒത്തുതീർപ്പ് ചർച്ചയിൽ ആദിവാസി വിഭാഗങ്ങൾക്ക് ഭൂമി നൽകാനായി ആറളം ഫാം ഏറ്റെടുക്കണമെന്ന് ധാരണ വന്നു 2002ൽ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പ് 42 കോടി രൂപ നൽകി കേന്ദ്രസർക്കാരിൽ നിന്നും ആറളം ഫാം വിലക്കു വാങ്ങി. ഇതോടെ ആറള ഫാം എന്ന ഏഷ്യയിലെ തന്നെ ഒന്നാമത്തെ കാർഷിക ഫാമിന്റെ നാശം പൂർണമായി. 7500 ഭൂമിയിൽ പകുതി ഭൂമി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വിതരണം ചെയ്യാൻ മാറ്റിവയ്ക്കുകയും ബാക്കിവരുന്ന 3500 ഏക്കർ ഭൂമി കാർഷിക ഫാമായി നിലനിർത്താനും തീരുമാനിക്കുകയായിരുന്നു.
ആറളം ഫാമിംഗ് കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്ന പേരിൽ കമ്പനി ആക്കി രജിസ്റ്റർ ചെയ്യാനായിരുന്നു തീരുമാനം ഇതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്ന വലിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഭൂമി നൽകിയതോടെ കാട്ടാന കൂട്ടങ്ങൾ ആറളം കാർഷിക ഫാമിലേക്ക് താവളമാക്കി ഓരോ സമയത്തും വരുന്ന ഉദ്യോഗസ്ഥരുടെ സൗകര്യത്തിന് അനുസരിച്ച് കാർഷിക ഫാമിന്റെ പ്രവർത്തനം കൊണ്ടുപോകുന്ന പതിവ് തുടരുന്ന ഘട്ടമാണ് കാർഷിക ഫാമിന്റെ ഭൂമി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾ പാട്ടത്തിന് നൽകുന്ന പ്രക്രിയയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ഇതിനായി പാഴ് മരങ്ങൾ എന്ന പേരിൽ വിലപിടിപ്പുള്ള മരങ്ങളെല്ലാം മുറിച്ചു വിൽക്കുന്ന തൊഴിലാണ് ഇപ്പോൾ ഫാം മാനേജ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത് നൂറുകണക്കിന് ഏക്കർ സ്ഥലത്തെ റബർ മുറിച്ച് ഭൂമി കാടുകയറി നിൽക്കുമ്പോഴാണ് വീണ്ടും പ്ലാന്റേഷൻ എന്ന പേരിൽ വൻ മരങ്ങൾ മുറിച്ചുമാറ്റുന്നത് ഇതോടെ സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങുകയാണോ എന്ന് ജനം സംശയിച്ചാൽ അവരെ തെറ്റു പറയാനാവില്ല കൈതച്ചക്ക കൃഷിക്കായും തണ്ണിമത്തൻ കൃഷിക്കായും നൂറുകണക്കിന് ഏക്കർ ഭൂമിയാണ് നിലവിൽ പാട്ടത്തിന് നൽകിയിരിക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് ഭരണാധികാരികൾ എടുത്ത തന്ത്രമാണ് ഫാമിലെ ഒരു ഉദ്യോഗസ്ഥൻ നടത്തിക്കൊണ്ടിരിക്കുന്നത് തൊഴിലാളികളെ ചേരിതിരിച്ച് തനിക്ക് ഇഷ്ടമുള്ളവരെ പക്ഷത്ത് നിർത്തി നാണംകെട്ട രീതിയിലാണ് കോൺട്രാക്ട് ബേസിൽ ജോലിക്ക് എത്തിയ ഈ ഉദ്യോഗസ്ഥൻ പ്രവർത്തിക്കുന്നത്. തൊഴിലാളികളുടെ ശമ്പളം നൽകാനാണ് മരം മുറിക്കുന്നത് എന്ന് ഒരു വിഭാഗം തൊഴിലാളികളെ വിശ്വസിപ്പിച്ചും ഇതിന്റെ മറവിൽ ആറളം ഫാമിനെ ഇല്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇവിടെ നടപ്പാക്കുന്നത് തൊഴിലാളികളും ജീവനക്കാരും ആറളം ഫാം ചില ഉദ്യോഗസ്ഥരുടെ ലാഭത്തിനായി ഉപയോഗിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത് സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ഭൂമി എങ്ങനെയാണ് മാനേജ്മെന്റിന്റെ ചില ഉദ്യോഗസ്ഥർ പാട്ടത്തിന് നൽകുക എന്ന ചോദ്യം ഉയരുന്നുണ്ട്.
സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ഏഷ്യയിലെ തന്നെ ഒന്നാമത്തെ കാർഷിക ഫാം എന്ന ഖ്യാതി നേടിയ ഫാമിലെ ഭൂമി ചെറുതും വലുതുമായി പാട്ടത്തിന് കൊടുക്കാൻ ചില ഉദ്യോഗസ്ഥർ തയ്യാറാകുന്നത് നോക്കി നിൽക്കാനാകുമോ പൊതു സമൂഹത്തിന് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.