22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ഗുജറാത്തിലെ ഫാക്ടറിയിലുണ്ടായ മണ്ണിടിച്ചിലിൽ 9 മരണം; അനുശോചിച്ച് പ്രധാനമന്ത്രി

Janayugom Webdesk
മെഹ്സാന
October 12, 2024 7:01 pm

ഗുജറാത്തിലെ മെഹ്‌സാനയില്‍ സ്റ്റീല്‍ ഫാക്ടറിയുടെ നിര്‍മ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 

സംഭവം നടക്കുമ്പോള്‍ തൊഴിലാളികള്‍ സൈറ്റില്‍ ടാങ്കിനായി 16 അടി കുഴി എടുക്കുകയായിരുന്നുവെന്ന് കാഡി പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രഹ്ലാദ് സിംഗ് വഗേല പറഞ്ഞു.

അഗ്നിശമന സേനയും പൊലീസും തൊഴിലാളികളും ഉള്‍പ്പെട്ട സംഘം രണ്ട് മണിക്കൂറോളം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. മണ്‍കൂമ്പാരത്തില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്തുകയും 9 മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മരിച്ചവരില്‍ 3 പേര്‍ രാജസ്ഥാന്‍ സ്വദേശികളും മറ്റുള്ളവര്‍ ദാഹോഡ് സ്വദേശികളുമാണ്. 20 നും 30നും ഇടയില്‍ പ്രായമുള്ളവരാണ് ഇവരെന്നും വഗേല പറഞ്ഞു.

വളരെ ദുഖരമായ സംഭവമെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് എക്‌സിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.