5 March 2026, Thursday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 18, 2026
February 16, 2026

മുന്‍ ഭാര്യ പരാതി നല്‍കി; നടന്‍ ബാല അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
October 14, 2024 8:15 am

മുന്‍ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ ബാല അറസ്റ്റില്‍. എറണാകുളം കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതാണ് പരാതി. ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് ബാലയ്‌ക്കെതിരെ കേസ്. ബാലയുടെ മാനേജറും അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത മകളെ മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടെന്നും പരാതിയിലുണ്ട്. വിവാഹ മോചന കരാര്‍ ലംഘിച്ചു. മാധ്യമങ്ങളിലൂടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുത് എന്ന ധാരണ തെറ്റിച്ചു. കുട്ടിയോട് ക്രൂരത കാട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു. തന്നെയും മകളേയും ബാല ശല്യപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.