5 March 2026, Thursday

Related news

March 5, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026

നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Janayugom Webdesk
കൊച്ചി
October 14, 2024 4:18 pm

നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മുന്‍ ഭാര്യ ബാലയ്‌ക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ എറണാകുളം കടവന്ത്ര പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ബാലയും മുന്‍ഭാര്യയും സമൂഹ മാധ്യമങ്ങളില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിന് ഐപിസി 406,ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സാമൂഹികമാധ്യമങ്ങളിലൂടെ മുന്‍ഭാര്യയ്ക്കും മകള്‍ക്കുമെതിരെ പ്രചാരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.