22 January 2026, Thursday

Related news

January 13, 2026
January 6, 2026
January 2, 2026
January 2, 2026
November 25, 2025
November 15, 2025
November 14, 2025
October 14, 2025
September 24, 2025
September 8, 2025

ജമ്മുകശ്മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു ; ഒമർ അബ്‌ദുള്ള ഉടൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Janayugom Webdesk
ന്യൂഡല്‍ഹി
October 14, 2024 5:52 pm

ജമ്മുകശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക വിജ്ഞാപനം. ഒമർ അബ്‌ദുള്ള സർക്കാർ അധികാരമേൽക്കുന്നതിന്റെ ഭാഗമായാണ് രാഷ്‌ട്രപതി ഭരണം പിൻവലിച്ചത്. ഞായറാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2018 ഡിസംബർ ഇരുപതിനായിരുന്നു ജമ്മു കശ്മീരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്. തുടർന്ന് 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി മാറ്റുകയും ചെയ്യുകയായിരുന്നു. ജമ്മു കശ്മീരിൽ പത്ത് വർഷത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കാശ്മീർ മുഖ്യമന്ത്രിയാകുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞത്. 2019 ഒക്ടോബർ 31ന് ജമ്മു കശ്മീരിൽ കേന്ദ്രഭരണം ഏർപ്പെടുത്തുകയായിരുന്നു. മുൻപ് സംസ്ഥാന പദവി ഉണ്ടായിരുന്ന ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് കൊണ്ട്, ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെയാക്കി മാറ്റുകയും ചെയ്തിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.