6 December 2025, Saturday

Related news

December 5, 2025
December 3, 2025
December 2, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 27, 2025
November 26, 2025
November 25, 2025

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
October 14, 2024 6:17 pm

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു.മഹാരാഷട്രയിലെ താനെയിലാണ് സംഭവം. മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിന് അമ്മ വഴക്കു പറഞു. തുടര്‍ന്ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു.

ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിക്കുന്നത്.അംബര്‍നാഥ് സ്വദേശിയായ പെണ്‍കുട്ടി സെപ്തംബര്‍ 26ന് എലി വിഷം കഴിക്കുകയായിരുന്നു. ആദ്യം നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് മുംബൈയിലേയ്ക്ക് മാറ്റുകയായിരുന്നു.മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.