കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ. പള്ളിക്കുന്നിലെ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കണ്ണൂർ അഴിമതിയാരോപ ണമുന്നയിച്ചത്.
കണ്ണൂരിൽ നിന്നും ഇദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ വിവരമറിയിക്കുകയും താമസ സ്ഥലത്ത് പരിശോധിക്കുകയുമായിരുന്നു. വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു. ക്ഷണിക്കാതെ യോഗത്തിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.
പത്തനംതിട്ട സ്വദേശിയായ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.
ഇന്നലെ നടന്ന യാത്രയയപ്പ് യോഗത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.ഡി.എമ്മിനെ പരസ്യമായി വിമർശിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻ.ഒ.സി കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കാലതാമസം വരുത്തിയതിന് പ്രസിഡൻ്റ് എ.ഡി.എമ്മിനെ പരസ്യമായി വിമർശിച്ചിരുന്നു എ.ഡി.എം സ്ഥലം മാറി പോകുന്നതിന് ദിവസങ്ങൾക്കു മുൻപ് എൻഒസി അനുവദിച്ചത് അഴിമതിയതാണെന്നും ഇതിൻ്റെ തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.