19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 16, 2024
December 15, 2023
May 6, 2023
May 6, 2023
March 22, 2023
November 27, 2022
October 20, 2022
September 21, 2022
September 15, 2022
September 2, 2022

പൊതു ഇടങ്ങളില്‍ മേഗന്‍ തനിച്ചെത്തുന്നു; മേഗനും ഹാരിയും വിവാഹമോചിതരാകുന്നു

Janayugom Webdesk
ലണ്ടന്‍
October 16, 2024 6:24 pm

ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കലും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്.  ബ്രിട്ടീഷ് ടാബ്ലോയിഡുകളാണ് ഇരുവരും കുറച്ച് കാലങ്ങളായി വേര്‍പിരിഞ്ഞു താമസിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ മേഗന്‍ ഒറ്റയ്ക്ക് ഒരു ചടങ്ങില്‍ പങ്കെടുത്തതും വിവാഹമോതിരം ധരിച്ചില്ലെന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈയിടെ ഹാരിയുടെ പിറന്നാളായിരുന്നു. അതിന്റെ ആഘോഷങ്ങളിലും മേഗന്‍ പങ്കെടുത്തിരുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ഇരുവരും ഒന്നിച്ചാണ് സാധാരണ പങ്കെടുക്കാറുള്ളത്. ഇതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി മാറിയത്. എന്നാല്‍ രാജകുടുംബത്തിലേക്ക് മടങ്ങാന്‍ ഹാരി ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മേഗന് രാജകുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്ന് ദുരനുഭങ്ങളും വിവേചനങ്ങളും നേരിടേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് രാജപദവി ഉപേക്ഷിച്ചതെന്ന് നേരത്തെ ഹാരി വെളിപ്പെടുത്തിയിരുന്നു. ഹാരിയുടെയും മേഗന്റെയും തീരുമാനത്തിനു പിന്നാലെ ഏറെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. 2020 ജനുവരിയിലാണ് തങ്ങള്‍ കൊട്ടാരം വിടുകയാണെന്ന് മേഗനും ഹാരിയും ലോകത്തെ അറിയിച്ചത്. കൊട്ടാരവും ആ വേര്‍പിരിയല്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.