17 February 2026, Tuesday

Related news

February 12, 2026
February 11, 2026
February 11, 2026
February 6, 2026
February 3, 2026
January 31, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026

കരുനാഗപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട

Janayugom Webdesk
കൊല്ലം
October 16, 2024 9:08 pm

എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104 ഗ്രാം എംഡിഎംഎയും 107 ഗ്രാം കഞ്ചാവുമായി ജില്ലയിലെ എംഡിഎംഎയുടെ പ്രധാന മൊത്തവിതരണക്കാരൻ അറസ്റ്റിലായി. ഓച്ചിറ മേമന വിജേഷ് ഭവനില്‍ വിജേഷ്(33) ആണ് അറസ്റ്റിലായത്. ജില്ലയിൽ മയക്കുമരുന്ന് വിതരണ ശൃംഗലയിലെ പ്രധാനിയാണ് വിജേഷ്. മയക്കുമരുന്ന് വില്പന നടത്തുവാൻ ഉപയോഗിക്കുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ കുറെ നാളുകളായി എക്സൈസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. സമീപകാലത്ത് ജില്ലയിൽ കണ്ടെടുക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പി, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രേം നസീർ എസ്, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ ജെ ആർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോജോ ജെ, അജിത് ബി എസ്, അനീഷ് എം ആർ, അഭിരാം എച്ച്, സൂരജ് പി എസ്, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ ജി, സിവിൽ എക്സൈസ് ഡ്രൈവർ സുഭാഷ് എസ് കെ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.