8 March 2026, Sunday

Related news

March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026

രാഹുലിനെതിരെ സരിൻ മത്സരിക്കും; ഇടത് സ്ഥാനാര്‍ത്ഥിയായി??

Janayugom Webdesk
കൊച്ചി
October 16, 2024 11:16 pm

കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചുകൊണ്ട്  കെപിസിസി സമൂഹ മാധ്യമ കണ്‍വീനറായിരുന്ന ഡോ പി.സരിന്‍ പാലക്കാട് ഇടത്  സ്വതന്ത്രനായി മത്സരിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായാണ് സരിന്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപം നാളെ ഉണ്ടാകും എന്നാണ് വിവരം. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെങ്കില്‍ സരിന്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിച്ചിരുന്നു. അതേസമയം സരിന്‍ പുറത്ത് പോകുന്നെങ്കില്‍ പോകട്ടേ എന്നാണ് യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്‍റെ പ്രതികരണം. സരിന് എതിരെ അച്ചടക്ക നടപടി വേണ്ടെന്നും സരിന്‍റെ നീക്കങ്ങള്‍ ആസൂത്രിതമാണെന്നും കോണ്‍ഗ്രസ്സ് നേതൃതലത്തില്‍ വിലയിരുത്തി. സ്ഥാനാര്‍ത്ഥിത്വവുമായി സരി ന്‍ നാളെ വാര്‍ത്താ സമ്മേളനം നടത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.