ശബരിമല മേൽശാന്തി ആയി അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ ഋഷികേശ് വർമ്മ എന്ന കുട്ടിയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. 25 പേർ മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
മാളികപ്പുറം മേൽശാന്തി ആയി വാസുദേവൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരി വൈഷ്ണവി എന്ന കുട്ടിയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്. 15 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.