22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

രാഹുൽ മാങ്കൂട്ടത്തിൽ മണിയടി രാഷ്ട്രീയത്തിന്റെ വ്യക്താവ്; പാർട്ടിയുടെ അധഃപതനത്തിന് കാരണം വി ഡി സതീശൻ, വീഡിയോ

വിമർശനവുമായി പി സരിൻ
Janayugom Webdesk
പാലക്കാട്
October 17, 2024 12:38 pm

കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മണിയടി രാഷ്ട്രീയത്തിന്റെ വ്യക്താവാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി സരിൻ. വളർന്നു വരുന്ന കുട്ടി സതീശനാണ് രാഹുൽ .  രാഹുൽ വിളിച്ച് ഭീക്ഷണിയുടെ സ്വരത്തിൽ സംസാരിച്ചു . കെ എസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രാഹുൽ വഴിതെറ്റിക്കുകയാണെന്നും സരിൻ കൂട്ടിച്ചേർത്തു. പാർട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. കോൺഗ്രസിനകത്ത് ജനാധിപത്യമില്ല .

പാർട്ടിയെ സതീശൻ ഹൈജാക്ക് ചെയ്തു . ആദ്യമായി സതീശൻ സംസാരിച്ചത് ഇന്നലെയാണ്, സതീശന് കോൺഗ്രസുകാരോട് ബഹുമാനമില്ല. തന്നോട് പരസ്പര ബഹുമാനമില്ലാതെയാണ് സതീശൻ സംസാരിച്ചത്. ഞാനാണ് രാജ്യമെന്നത് പോലെ ഞാനാണ് പാർട്ടിയെന്നാണ് സതീശന്റ് നിലപാട്. ധിക്കാരവും ധ്യാഷ്ഠവുമാണ് സതീശന് , കോൺഗ്രസ് ഇങ്ങനെ പോയാൽ 2026ൽ പച്ച തൊടില്ല, 2021ൽ സതീശൻ പ്രതിപക്ഷ നേതാവയത് അട്ടിമറിയിലൂടെയാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.