19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
October 17, 2024
August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022

താലിബാനില്‍ മാധ്യമങ്ങള്‍ക്കു നേരെ ശരീഅത്ത് നിയമം നടപ്പാക്കി

Janayugom Webdesk
കാബുള്‍
October 17, 2024 6:55 pm

താലിബാനില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള താലിബാന്റെ പുതിയ ഉത്തരവ്. ശരീഅത്ത് നിയമത്തിനനുസരിച്ചാണ് ഉത്തരവ്. ഇതനുസരിച്ച് ഇനി ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കാനോ, സംപ്രേഷണം ചെയ്യാനോ സാധിക്കില്ല. അഫ്ഗാനിസ്ഥാനില്‍ 2021ല്‍ അധികാരത്തില്‍ വന്നതിനുശേഷം താലിബാന്‍ നിരവധി കാര്യങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തനവും ദുരിതത്തിലായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

വ്യത്യസ്ത കാലങ്ങളിലായുള്ള താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 8,400ല്‍ നിന്ന് 5,100 ആയാണ് കുറഞ്ഞിട്ടുള്ളത്. അതേസമയം, അഫ്ഗാന്‍ മാധ്യമങ്ങള്‍ക്കും വിദേശ മാധ്യമങ്ങള്‍ക്കും ഒരുപോലെ ബാധകമാണോ നിയമമെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ കാണ്ഡഹാര്‍, ഹെല്‍മണ്ട്, തഖര്‍ തുടങ്ങിയ പ്രവിശ്യകളിലാണ് ഈ നിയമം നടപ്പിലാക്കി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.