28 December 2025, Sunday

Related news

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025

ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
പാല
October 18, 2024 7:17 pm

ശബരിമല തീർത്ഥാടക വാഹനം അപകടത്തിൽപ്പെട്ടു. പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്താണ് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടായത്.
റോഡരികിലെ മരത്തിൽ ഇടിച്ച വാഹനം മറിയുകയും ചെയ്തു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കർണാടക സ്വദേശികളായ അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. കുറ്റില്ലത്തെ ടെയ്‌ലറിംഗ് സ്ഥാപനത്തിന് മുന്നിലെ ചെറിയ മരത്തിലാണ് വാഹനമിടിച്ചത്. ഇടിയേറ്റ് മരം മറിഞ്ഞുവീണു. റോഡരികിലെ കിണറിന് തൊട്ടടുത്തായി വാഹനം ഒരു വശത്തേയ്ക്ക് മറിയുകയും ചെയ്തു. മരത്തിലിടിക്കാതിരുന്നാൽ വാഹനം കടയ്ക്കുള്ളിലേയ്ക്ക് കയറുമായിരുന്നു. കിണറിൻ്റെ ഭിത്തിയിൽ ഇടിക്കാതിരുന്നതും വലിയ അപകടം ഒഴിവാക്കി. കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് അപകടത്തിൽ തകർന്നിരുന്നു. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.