എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യം തേടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെയാണ് ജാമ്യ ഹർജി. ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് എന്നവാദം തെറ്റാണെന്നും 14ന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഹാളിൽ നടന്ന സാമൂഹ്യപക്ഷാചാരണ പരിപാടിയിൽ വച്ച് കലക്ടറാണ് യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും ഡെപ്യൂട്ടി കലക്ടർ ശ്രുതിയാണ് തന്നെ സംസാരിക്കാൻ ക്ഷണിച്ചതെന്നും യോഗത്തിലെ പരാമർശങ്ങൾ സദുദ്ദേശപരമാണെന്നും ജാമ്യാപേക്ഷയില്‍ ദിവ്യ പറയുന്നു.
നവീൻ ബാബുവിന് കൈക്കൂലി കൊടുത്തു എന്ന് പരാതിക്കാരനായ പ്രശാന്ത് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫയലുകൾ വച്ച് താമസിപ്പിക്കുന്നു എന്ന പരാതി എഡിഎമ്മിനെതിരെ ഉണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ദിവ്യ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. അതേസമയം ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയ്ക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരുമെന്ന് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.