15 December 2025, Monday

Related news

December 12, 2025
December 6, 2025
November 26, 2025
November 18, 2025
October 31, 2025
October 18, 2025
October 17, 2025
October 7, 2025
October 6, 2025
October 4, 2025

ആദ്യഘട്ട പ്രചരണചൂടിലേക്ക് വയനാട്: ശുഭാപ്തി വിശ്വാസത്തോടെ സത്യന്‍ മോകേരി

Janayugom Webdesk
തിരുവനന്തപുരം
October 20, 2024 11:53 am

ആദ്യഘട്ട പ്രചരണ ചൂടിലേക്ക്‌ കടക്കുകയാണ്‌ വയനാട്‌. എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നിലമ്പൂരിലെത്തും.ഇന്നലെ കൽപ്പറ്റയിൽ നടന്ന റോഡ്ഷോയോട്‌ കൂടിയാണ്‌ എൽ ഡി എഫ്‌ ഔദ്യോഗിക പ്രചാരണം ആരംഭിച്ചത്‌. 24 നാണ്‌ പത്രിക നൽകുക. പ്രിയങ്ക ഗാന്ധി 23നും പത്രിക നൽകും.

എൻ ഡി എ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ പോരാട്ട ചിത്രവും വ്യക്തമായി.എൽ ഡി എഫ്‌ കൺവെൻഷനുകൾ ഈ ആഴ്ച വിവിധ മണ്ഡലങ്ങളിൽ നടക്കും. യു ഡി എഫ്‌ മണ്ഡലം കൺവെൻഷനുകൾ കഴിഞ്ഞ ദിവസം പൂർത്തിയായി. 22 വരെ മലപ്പുറത്താണ്‌ സത്യൻ മൊകേരിയുടെ പര്യടനം. 23ന്‌ മാനന്തവാടിയിൽ വിവിധ സ്ഥലങ്ങളിൽ എത്തും.

മണ്ഡലത്തിൽ ദീർഘകാലമായുള്ള അനുഭവ പശ്ചാത്തലം കൈമുതലാക്കിയാണ്‌ സത്യൻ മൊകേരി വയനാട്ടിലെത്തുന്നത്‌. രാഹുൽ ഗാന്ധി പാർലമെന്റംഗം എന്ന നിലയിൽ പരാജയമായിരുന്നു, പ്രിയങ്കയിൽ നിന്നും വയനാട്‌ ജനത ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സത്യൻ മൊകേരി പറഞ്ഞു. ഒപ്പമുള്ള ഒരു ജനപ്രതിനിധിയെയാണ്‌ ഇവിടം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

മൂന്ന് തവണ നിയമസഭയിലേക്ക്‌ തുടർച്ചയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ മൊകേരി. യു ഡി എഫ്‌ മണ്ഡലമെന്ന് ഒരുകാലത്ത്‌ പേരുണ്ടായിരുന്ന വയനാട്ടിൽ 2014 ൽ ഉജ്ജ്വല പോരാട്ടത്തിലൂടെ അത്‌ തകർത്തത്‌ ഈ ഏൽ ഡി എഫ്‌ പോരാളിയായിരുന്നു. മണ്ഡലത്തിലെ പരിചയം കരുത്താക്കി ജനകീയ വിഷയങ്ങളുയർത്തിയുള്ള പ്രചാരണമാണ്‌ സത്യൻ മൊകേരി തുടരുന്നത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.