13 January 2026, Tuesday

Related news

January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026
December 31, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025

പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ : ടി പി രാമകൃഷ്ണൻ

Janayugom Webdesk
തിരുവനന്തപുരം
October 21, 2024 8:17 pm

പാലക്കാട്ടെ രാഷ്ട്രീയ അന്തരീക്ഷം പഴയതുപോലെയല്ലെന്നും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ . എൽഡിഎഫ് രാഷ്ട്രീയത്തെ അംഗീകരിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നിന്നുള്ള പലരും ഇടതുപക്ഷത്തേക്ക് വരുന്നുണ്ട് . അതിലൊരാളാണ് സരിനും. പാലക്കാട്ട് സീറ്റ് ബിജെപിക്ക് പതിച്ചുനല്‍കാനുളള കോണ്‍ഗ്രസിന്റെ ഡീലിനെയാണ് അദ്ദേഹവും വിമര്‍ശിക്കുന്നത്. അന്‍വർ ഇടതുപക്ഷം വിട്ടപ്പോൾ ഇടതുപക്ഷവും അദ്ദേഹത്തെ വിട്ടു. പി വി അൻവർ ഒരു വെല്ലുവിളിയല്ലെന്നും ഇടതുപക്ഷം വിട്ടതോടെ അദ്ദേഹം അജണ്ടയിലേ ഇല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

മുൻ തിരഞ്ഞെടുപ്പിൽ പാലക്കാട്ട്‌ ഷാഫിക്ക് വോട്ടുചെയ്യുക എന്ന നിലപാട് സിപിഐ (എം) സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന കൂട്ടുകെട്ടിനെ തകര്‍ക്കുക എന്നാണ് ഇടതുപക്ഷത്തിന്റെ മുഖ്യലക്ഷ്യം. അതില്‍ യുഡിഎഫിനെയും ബിജെപിയേയും പരാജയപ്പെടുത്തുക എന്നാണ് നിലപാട്-അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.