29 December 2025, Monday

Related news

December 28, 2025
December 26, 2025
December 18, 2025
December 7, 2025
December 5, 2025
December 5, 2025
December 3, 2025
November 21, 2025
November 21, 2025
November 18, 2025

ഹസൻ നസറുള്ളയുടെ രഹസ്യ ബങ്കറിൽ കോടികളുടെ ഡോളറും സ്വർണവും; കണ്ടെത്തിയതായി ഇസ്രായേൽ

Janayugom Webdesk
ജറുസലം
October 22, 2024 5:11 pm

ഹിസ്ബുള്ള നേതാവ് ഹസൻ നസറുള്ളയുടെ രഹസ്യ ബങ്കറിൽ കോടികളുടെ ഡോളറും സ്വർണവും കണ്ടെത്തിയതായി ഇസ്രായേൽ.
ബെയ്റൂട്ടിലെ ആശുപത്രിക്ക് കീഴിൽ നടത്തിയിരുന്ന രഹസ്യ ബങ്കറിൽ ആണ് 500 മില്യൺ മൂല്യം വരുന്ന സ്വർണവും പണവും കണ്ടെത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടത്. എന്നാൽ ഇസ്രയേലിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ആശുപത്രി അധികൃതർ രാജ്യാന്തര മാധ്യമങ്ങളോട് വ്യക്തമാക്കി. ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനും അധികൃതർ അഭ്യർഥിച്ചു. 

ഇസ്രയേൽ കഴിഞ്ഞ മാസം വധിച്ച ഹിസ്ബുള്ള നേതാവ് ഹസൻ നസ്റള്ളയുടെ നിർദേശപ്രകാരമാണ് ബങ്കർ നിർമിച്ചതെന്ന് ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. കോടിക്കണക്കിന് ഡോളറും സ്വർണവും ബങ്കറിലുണ്ടെന്നും ലബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടണമെന്നും സൈനിക വക്താവ് പറഞ്ഞു. ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ഇസ്രയേൽ ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേൽ വ്യോമസേന സ്ഥലത്ത് നിരീക്ഷണം നടത്തുകയാണെന്നും വർഷങ്ങളുടെ അന്വേഷണ ഫലമായാണ് ബങ്കർ കണ്ടുപിടിച്ചതെന്നും ഇസ്രയേൽ അധികൃതർ പറഞ്ഞു. തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസൻ നസ്റള്ള കൊല്ലപ്പെട്ടത്. 32 വർഷമായി ഹിസ്ബുള്ളയുടെ മേധാവിയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.