26 December 2025, Friday

Related news

August 29, 2025
July 19, 2025
April 17, 2025
April 14, 2025
March 29, 2025
March 26, 2025
March 11, 2025
March 6, 2025
March 5, 2025
March 3, 2025

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം; ജില്ലാ കല​ക്ട​റു​ടെ മൊഴിയെടുത്തു

Janayugom Webdesk
കണ്ണൂർ
October 22, 2024 9:48 pm

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​വുമായി ബന്ധപ്പെട്ട് പൊലീസ് ക​ണ്ണൂ​ർ ജി​ല്ലാ ക​ലക്ട​ർ അ​രു​ൺ കെ ​വി​ജ​യ​ന്റെ മൊ​ഴി​യെ​ടു​ത്തു. കഴിഞ്ഞ ദിവസം രാ​ത്രി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ എ​ത്തി​യാ​യി​രു​ന്നു കലക്ട​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജില്ലാ കല​ക്ട​റു​ടെ ക്ഷ​ണം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് താന്‍ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലെ​ത്തി​യ​തെ​ന്നാ​ണ് പി പി ദിവ്യ മു​ൻ​കൂ​ർ ജാ​മ്യഹ​ർ​ജി​യി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഈ ​വാ​ദം ക​ള​ക്ട​ർ ത​ള്ളി​യി​രു​ന്നു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ മൊഴിയെടുപ്പിലും പൊലീസിന്റെ മൊഴിയെടുപ്പിലും ജില്ലാ കലക്ടര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. എ​ഡി​എ​മ്മി​ന്റെ യാ​ത്ര​യ​യ​പ്പ് സ​മ​യം മാ​റ്റി​യി​ട്ടി​ല്ലെ​ന്നും കല​ക്ട​ർ വ്യക്തമാക്കിയിരുന്നു.

നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് പി പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോടും വ്യക്തമാക്കി. എഡിഎമ്മിന്റെ മരണത്തിന് ശേഷം താന്‍ പി പി ദിവ്യയുമായി സംസാരിച്ചിട്ടില്ല. അത് വ്യക്തമാക്കുന്ന ഫോൺ കോൾ റെക്കോർഡ് അടക്കം ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ ഗീതയ്ക്ക് കൈമാറിയിട്ടുണ്ട്. സൗകര്യാർത്ഥമാണ് പൊലീസ് ഔദ്യോഗിക വസതിയിലെത്തി തന്റെ മൊഴിയെടുത്തത്. അല്ലാതെ രഹസ്യമായി എടുത്തതല്ലായെന്നും കലക്ടർ പറഞ്ഞു. നവീൻ ബാബുവിന് അവധി നിഷേധിച്ചിരുന്നെന്ന കുടുംബത്തിന്റെ ആരോപണവും ജില്ലാ കലക്ടർ തള്ളി. താൻ അവധി നിഷേധിച്ചിട്ടില്ലെന്നും നവീൻ ബാബുവുമായി ഔദ്യോഗികമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതും അദ്ദേഹം പറഞ്ഞു. 

ജില്ലാ കലക്ടറുടെ മൊഴിയെടുത്തിട്ടും ആത്മഹത്യാ പ്രേരണാകുറ്റത്തിന് പ്രതിചേര്‍ത്ത് കേസെടുത്ത മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി പി ദി​വ്യയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ ഇ​തു​വ​രെ പൊലീസിന് കഴിഞ്ഞിട്ടില്ല. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ഒരാഴ്ച പിന്നിട്ടിട്ടും പി പി ദിവ്യ കാണാമറയത്ത് നില്‍ക്കുന്നത് വ​ലി​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ പൊലീ​സ് ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയാണെന്നാണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യര്‍ന്ന​ത്. നാളെയാണ് പി പി ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യഹ​ർ​ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ​രി​ഗ​ണി​ക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.