3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 22, 2024
August 13, 2024
November 22, 2023
October 3, 2023
September 22, 2023
September 13, 2023
June 19, 2023
June 4, 2023
June 2, 2023
May 31, 2023

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നേരെയുള്ള അതിക്രമം; മൊഹമ്മദന്‍സിന് ഒരു ലക്ഷം രൂപ പിഴ

Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2024 10:14 pm

കൊല്‍ക്കത്തയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ‑മൊഹമ്മദന്‍സ് എസ്‌സി മത്സരത്തിനിടെ ആരാധകരുടെ അതിക്രമത്തില്‍ മൊഹമ്മദന്‍സിനെതിരെ നടപടിയുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ(എഐഎഫ്എഫ്). എഐഎഫ്‌എഫ് ക്ലബ്ബിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. 

മൊഹമ്മന്‍സിന്റെ ആരാധകര്‍ കുപ്പികള്‍, കല്ലുകള്‍, മരത്തടികള്‍, ചെരുപ്പുകള്‍, മൂത്രം നിറച്ച കുപ്പികള്‍ തുടങ്ങിയവയെല്ലാം മൈതാനത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ കളി താല്‍ക്കാലികമായി നിർത്തി വയ്ക്കേണ്ടതായും വന്നിരുന്നു. ഒടുവില്‍ പൊലീസെത്തി മൊഹമ്മദന്‍സ് ആരാധകരെ ശാന്തരാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൊഹമ്മദന്‍സിന് അനുകൂലമായ ഒരു പെ­നാല്‍റ്റി നിഷേധിച്ചതോടെയാണ് ആ­രാധകര്‍ പ്രകോപിതരായത്. ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ മൊഹമ്മദൻസ് ആരാധകര്‍ കളിക്കാര്‍ക്കും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും നേരെ കുപ്പികളും ചെരുപ്പുമെല്ലാം വലിച്ചെറിയുകയായിരുന്നു. ആ­രാധകരുടെ മോശം പെരുമാറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ പിഴ ഒരു ലക്ഷം രൂപയാണെങ്കിലും, കൂടുതല്‍ സംഭവങ്ങളോ മോശമായ പെരുമാറ്റത്തിന്റെ തെളിവോ കണ്ടെത്തിയാല്‍ കർശനമായ നടപടി സാധ്യമാണെന്ന് എഐഎഫ്‌എഫ് അറിയിച്ചു. സീസണില്‍ ആദ്യ എവേ ജയം കുറിച്ചാണ് ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയില്‍ നിന്നും മടങ്ങിയത്. മത്സരത്തില്‍ 2–1നാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.