വില്പനയ്ക്കായി കൊണ്ടുവന്ന 4 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ഗുരുവാലിയ രുഥൽ ചൗധരി (29) ആണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്കോഡും ഹരിപ്പാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കൊച്ചുവേളി രപ്തി സാഗർ എക്സ്പ്രസിൽ എത്തിയ ഇയാളെ പിടികൂടിയത്. രണ്ട് ബാഗുകളിലായാണ് 4 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാൾ പതിവായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്നു വിൽപ്പന നടത്തുന്ന പതിവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.