22 January 2026, Thursday

Related news

September 8, 2025
November 24, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 15, 2024

വോട്ടു രാഷ്ട്രിയവും,അധികാര രാഷ്ട്രീയവും മാത്രം ലക്ഷ്യം വെച്ച് നീങ്ങുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മറിയെന്ന് ഡോ. പി സരിന്‍

Janayugom Webdesk
തിരുവനന്തപുരം
October 24, 2024 12:35 pm

വോട്ടുരാഷ്ട്രീയവും അധികാര രാഷ്ട്രീയവും മാത്രം ലക്ഷ്യംവെച്ച് നീങ്ങുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയെന്ന് ഡോ പി സരിന്‍.രാഷ്ട്രീയത്തെ വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന കോണ്‍ഗ്രസ് ഇനി പേരിന് മാത്രം അവശേഷിക്കും. ജനാധിപത്യമൂല്യമുള്ള കോണ്‍ഗ്രസ് അസ്തമിച്ചു. കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞുകോണ്‍ഗ്രസിനകത്ത് ഇനി കോണ്‍ഗ്രസ് അവശേഷിക്കില്ല.

യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസിന് പുറത്താണ്. സ്‌നേഹത്തിന്റെ കടയാണ് എല്‍ഡിഎഫ് തുറന്നത്, അല്ലാതെ വിദ്വേഷത്തിന്റേതല്ല. തനിക്ക് ഒരു വിഭാഗം എന്ന പ്രത്യേകതയില്ല, പാലക്കാട് മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരുടെയും വോട്ട് വേണമെന്നും സരിന്‍ പറഞ്ഞു.

രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാതെ രാഷ്ട്രീയത്തെ വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന കോണ്‍സ് ഇനി കോണ്‍ഗ്രസിനുള്ളില്‍ പേരിന് മാത്രം അവശേഷിക്കും. ജനാധിപത്യമൂല്യമുള്ള കോണ്‍ഗ്രസ് അസ്തമിച്ചു. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരും. വോട്ടുരാഷ്ട്രീയവും അധികാര രാഷ്ട്രീയവും മാത്രം ലക്ഷ്യംവെച്ച് നീങ്ങുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയെന്നത് വരുംകാലത്ത് എല്ലാ പേര്‍ക്കും ബോധ്യമാകുമെന്നും പി സരിന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.