വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം പിടിയിൽ. കർണാടകയിലെ ബെലഗാവിയിൽ വ്യവസായിയുടെ രണ്ട് കുട്ടികളെയാണ് സംഘം തട്ടികെണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. രണ്ടുപേർ വീട്ടിൽ കയറി നാലും മൂന്നും വയസുള്ള കുട്ടികളെ തട്ടികൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്‌തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടികൾ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. തൊപ്പി ധരിച്ച രണ്ട് പേർ വീടിനകത്തേക്ക് പ്രവേശിക്കുന്നതും കുട്ടികളെ തട്ടിയെടുത്ത് പുറത്തേക്ക് ഓടുന്നതും കാണാം. ദൂരെ നിർത്തിയിട്ട കാറിൽ കയറ്റി കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വെള്ളിയാഴ്ച പുലർച്ചെ ബെലഗാവി ജില്ലയിലെ കൊഹള്ളിക്ക് സമീപം വാഹനം കണ്ടെത്തുകയും കുട്ടികളെ മോപ്പിക്കുകയുമായിരുന്നു. പ്രതികളിലൊരാൾ വ്യവസായിയുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ നിക്ഷേപം നടത്തി കാര്യമായ സാമ്പത്തിക നഷ്ടം നേരിട്ടതായി പൊലീസിനോട് വെളിപ്പെടുത്തി. നഷ്ടപരിഹാരം നൽകാൻ വ്യവസായി വിസമ്മതിച്ചതോടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.