കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ സ്മരണാര്‍ത്ഥം പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന പി ജി ദേശീയ പുരസ്കാരത്തിന് പ്രമുഖ ചരിത്ര പണ്ഡിത പ്രൊഫ. റോമില ഥാപ്പർ അർഹയായി. ഇന്ത്യ എന്ന ആശയത്തെ നിലനിർത്തുന്നതിനും ബഹുസ്വരത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും നൽകിയ ബൗദ്ധിക സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നവംബർ നാലിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ന്യൂയോർക് സർവകലാശാല പ്രൊഫസർ രുചിര ഗുപ്ത, മുൻ ആസൂത്രണ ബോർഡംഗം ഡോ. മൃദുൽ ഈപ്പൻ, മുൻ മന്ത്രിയും സി. പി. എം പോളിറ്റ് ബ്യൂറോ അംഗവുമായ എം. എ ബേബി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാരം നിർണയിച്ചതെന്ന് ഡോ. മൃദുല്‍ ഈപ്പൻ, എം എ ബേബി, കെ സി വിക്രമൻ, ആർ പാർവതി ദേവി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.