ഫിലമെന്റ് കലാ സാഹിത്യ വേദിയുടെ സംസ്ഥാന കൺവെൻഷൻ തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വെച്ച് ചേർന്നു. കവിയും സാംസ്കാരിക പ്രവർത്തകനുമായ വിനോദ് വൈശാഖി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫിലമെന്റ് കലാ സാഹിത്യ വേദി കവികളുടെ 56 കവിതകളുടെ സമാഹാരമായ “നിലാമഴയുടെ ” പ്രകാശനവും വിനോദ് വൈശാഖി നിർവ്വഹിച്ചു.
സംവിധായകനും തിരക്കഥാകൃത്തുമായ ഡോ: പ്രമോദ് പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തി. സിനിമ,സീരിയൽ നടൻ രാജ അസീസ്, ഫിലമെൻ്റ് ജനറൽ സെക്രട്ടറി അജികുമാർ പനമരം, ഫിലമെൻ്റ് ട്രഷറർ ഉണ്ണികൃഷ്ണൻ ആലത്തൂർ,
ഡോ: എസ്.ഡി അനിൽകുമാർ, രഞ്ജിത്ത് എസ് കരുൺ, രഘുരാജ് ചാലോട് , ശ്രീദേവി വാര്യർ, കെ.പി ബാലകൃഷ്ണൻ, മരിയരംഭ, എന്നിവർ സംസാരിച്ചു.
ഫിലമെന്റ് ട്രസ്റ്റ് ചെയർമാൻ കാഞ്ചിയാർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഫിലമെന്റ് കലാ സാഹിത്യ പ്രവർത്തകരുടെ വിവിധ കലാപരിപാടികളും അവതരിക്കപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.