3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 25, 2024
November 24, 2024
November 24, 2024
November 23, 2024

റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കി; അല്‍ നസര്‍ പുറത്ത്

Janayugom Webdesk
റിയാദ്
October 30, 2024 11:05 pm

നിര്‍ണായക പെനാല്‍റ്റി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നഷ്ടമാക്കിയതോടെ കിങ്സ് കപ്പില്‍ നിന്നും പുറത്തായി അല്‍ നസര്‍. അല്‍ താവൂനോട് എ­തി­രില്ലാത്ത ഒരു ഗോളിനാണ് അല്‍ നസറിന്റെ തോല്‍വി. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ‍ലഭിച്ച പെനാൽറ്റി റൊണാൾഡോ പുറത്തേക്കടിച്ചതോടെയാണ് ടീം തോൽവി വഴങ്ങി പ്രീക്വാര്‍ട്ടറില്‍ പുറത്തായത്. 

അല്‍ അവ്വല്‍ പാർക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 71-ാം മിനിറ്റില്‍ വാലിദ് അല്‍ അഹമദാണ് താവൂനിനായി ഗോള്‍നേടിയത്. നിശ്ചിത സമയത്ത് ഗോള്‍ മടക്കാനുള്ള അല്‍ നസർ ശ്രമങ്ങള്‍ വിജയിച്ചില്ല. എന്നാല്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി അവസരം ലഭിക്കുകയായിരുന്നു. 

അൽ നസറിന്റെ മുഹമ്മദ് മറാനെ അൽ താവൂൻ താരം അൽ‌ അഹമ്മദ് ബോക്സിനുള്ളിൽ ഫൗൾ ചെയ്തതോടെയാണ് അൽ നസറിന് സമനില ഗോൾ നേടാൻ അവസരം ലഭിച്ചത്. എന്നാൽ കിക്കെടുത്ത റൊണാൾഡോയ്ക്ക് പിഴച്ചു. പന്ത് ക്രോസ്ബാറിനു മുകളിലൂടെ പറത്തുകയായിരുന്നു. ഗ്യാലറിയിൽ റൊണാൾഡോയുടെ ഗോൾ പകർത്താൻ ക്യാമറയും ഉയർത്തിപ്പിടിച്ചു നിന്ന ആരാധകന്റെ ദേഹത്താണ് പന്ത് പതിച്ചത്. ഇതോടെ കിങ്സ് കപ്പിനായുള്ള റൊണാള്‍ഡോയുടെ കാത്തിരിപ്പ് തുടരും. റൊണാള്‍ഡോ ക്ലബിനൊപ്പം ചേർന്ന ശേഷം മൂന്നാംതവണയാണ് കിങ്‌സ് കപ്പ് കിരീടമില്ലാതെ ടീം മടങ്ങുന്നത്. അല്‍ താവൂന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.